മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമം;അമ്മ കുടുങ്ങി
സാള്‍ട്ട് ലേക് സിറ്റി: പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച മാതാവിനെ പൊലീസ് അറസ്റ്റുചെയ്തു. പതിനായിരം ഡോളര്‍(453,351 രൂപ)നാണ് അമ്മ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നും ലൈംഗികവൃത്തിയിലേയ്ക്ക് തള്ളിവിട്ടുവെന്നും ഇതിനായി പണമീടാക്കിയെന്നുമുള്ള കുറ്റങ്ങളാണ് ഫെലിഷ്യ റിയ മെക്ലര്‍ എന്ന മുപ്പത്തിരണ്ടുകാരിയ്‌ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്.
ഇവരുടെ കാമുകനാണ് പ്രശ്‌നം പുറത്തുകൊണ്ടുവന്നതെന്നാണ് സൂചന. ഈ ഇടപാടുമായി ബന്ധപ്പെട്ട് യുവതിയും ഇടപാടുകാരനും തമ്മല്‍ ഒട്ടേറെ ടെക്‌സ് മെസ്സേജുകള്‍ കൈമാറിയിട്ടുണ്ട്. ഫേലീഷ്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ കണ്ട് കാമുകന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
അടിവസ്ത്രപരസ്യത്തിന് മോഡലുകളായി ജോലിചെയ്യുന്നവരാണ് ഈ അമ്മയും മകളുമെന്ന് പൊലിസ് പറഞ്ഞു.












Click it and Unblock the Notifications