ലോകാവസാനം ഒക്ടോബര്‍ 21ലേക്ക് മാറ്റിവച്ചു

ബൈബിള്‍ പ്രകാരം മെയ് 21ന് വൈകിട്ട് ആറ് മണിയ്ക്ക് ലോകം അവസാനിയ്ക്കുമെന്നായിരുന്ന ഹാരോള്‍ഡിന്റെ പ്രവചനത്തിന് ലോകമൊട്ടാകെ വന്‍പ്രചാരം ലഭിച്ചിരുന്നു.
ഹാരോള്‍ഡിന്റെ പ്രവചനങ്ങള്‍ ഇതാദ്യമായല്ല പൊളിയുന്നത്. 1994 സെപ്തംബര്‍ ആറിന് ലോകം അവസാനിക്കും എന്ന് ഇയാള്‍ പണ്ട് പ്രവചിച്ചിരുന്നു. എന്നാല്‍ അത് സംഭവിക്കാതിരുന്നപ്പോള്‍ കണക്കുകൂട്ടലില്‍ പിഴവ് പറ്റിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.
അതേ സമയം ഇത്തവണ ഹാരോള്‍ഡിന്റെ പ്രവചനത്തില്‍ വിശ്വസിച്ച് ലോകമെമ്പാടും പലരും ആത്മഹത്യ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാലിഫോര്‍ണിയയിലെ ഒരു സ്ത്രീ 11ഉം 14ഉം പ്രായമുള്ള മക്കളെ കഴുത്ത് അറുത്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് യഥാസമയം എത്തിയതുകൊണ്ട് മൂവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. പ്രവചനം വിശ്വാസിച്ച് തായ്‌വാനില്‍ ഒരു വൃദ്ധന്‍ മെയ് അഞ്ചിനു തന്നെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിച്ചിരുന്നു.












Click it and Unblock the Notifications