കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബുലന്‍സ് വിമാനം തകര്‍ന്ന് മലയാളി നേഴ്സ് മരിച്ചു

Google Oneindia Malayalam News

ദില്ലി: ദില്ലിയ്ക്കടുത്ത് ഹരിയാന സംസ്ഥാനത്തിലെ ഫരീദബാദില്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് വീണ് മലയാളി നേഴ്സ് മരിച്ചു. ഏഴ് പേര്‍ക്ക് കയറാവുന്ന ചെറു വിമാനമാണ് തകര്‍ന്നത്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്താണ് മേയ് 25 ബുധനാഴ്ച രാത്രി വിമാനം തകര്‍ന്ന് വീണത്. അപ്പോളൊ ആശുപത്രിയിലെ മലയാളി നേഴ്സ് സിറിലാണ് മരിച്ചത്. ഇടുക്കി സ്വദേശിയാണ്.

ഫരീദാബാദിലെ സെക്ടര്‍ 22 പര്‍വതിയ കോളനിയിലെ എയര്‍ഫോഴ്‌സ് റോഡിന് അടുത്തുള്ള ഇരുനിലക്കെട്ടിടത്തിന്റെ മുകളിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും മരിച്ചു.

പട്നയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയുമായി ദില്ലി അപ്പോളൊ ആശുപത്രിയിലേയ്ക് വരുകയായിരുന്നു വിമാനം.

ഡോക്ടര്‍മാരായ അര്‍ഷാദ്, രാജേഷ്, പൈലറ്റുമാരായ മഞ്ജീത് സിങ്, അര്‍പ്രീത്, നേഴ്സായ സിറില്‍ എന്നിവര്‍ക്ക് പുറമേ ആശുപത്രിയിലെ രണ്ട് പേര്‍ കൂടി വിമാനത്തില്‍ ഉണ്ടായിരുന്നു.

എയര്‍ സര്‍വീസസ് ചാര്‍ട്ടര്‍ എന്ന കമ്പനിയുടെ ഒമ്പത് പേര്‍ക്ക് സഞ്ചരിക്കാവുന്ന ആംബുലന്‍സ് വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം വ്യക്തമായിട്ടില്ല. സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിയ്ക്കും. തുടര്‍ന്നേ അപകട കാരണം കണ്ടെത്താനാവുകയുള്ളു.

English summary
An air ambulance carrying a critically ill patient crashed into a residential area at Faridabad on Wednesday night killing 10 people in all. Amidst a pleasant gusty night there was literally a bolt from the blue as tragedy struck within seconds. At 10:45 pm on Wednesday, May 25, 2011 night a nine-seater air ambulance crashed into a house in Sector 22, Faridabad, killing all seven on-board and three on the ground. It's not clear what caused the crash, but an engine failure isn't being ruled out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X