13 ടണ്‍ കാര്‍ബൈഡ് മാമ്പഴം പിടിച്ചു

നഗരത്തിലെ മാമ്പഴം എത്തിക്കുന്ന കോയമ്പോട് ഹോള്‍സെയില്‍ ഫ്രൂട്ട് മാര്‍ക്കറ്റിലും മറ്റുമായിരുന്നു റെയ്ഡ്. പരിശോധിച്ച 67 കടകളില്‍ 34ലും കാത്സ്യം കാര്‍ബൈഡ് പ്രയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നതായി കണ്ടെത്തി.
തോട്ടങ്ങളില്‍ നിന്ന് പാകമായതും ആകാത്തതുമായ മാങ്ങ പറിച്ചെടുത്ത് ചാക്കിലും കൂടകളിലും നിറച്ച് അവയ്ക്കിടയില്‍ കാര്‍ബൈഡ് പൊതികളിലാക്കി വച്ച് പഴുപ്പിക്കുകയാണ്ചെയ്യുന്നത്. കടകളിലെ മാങ്ങക്കൂടകളില് വയ്ക്കാന്‍ കാര്‍ബൈഡ് ചെറിയ പായ്ക്കറ്റില്‍ ആക്കുന്നത് അധികൃതര്‍ കണ്ടെത്തി. 650 കിലോഗ്രാം കാര്‍ബൈഡാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്.
കാര്‍ബൈഡ് പുക കൊണ്ട് ചൂടേറ്റും മറ്റും മാങ്ങയും മറ്റും പെട്ടെന്ന് പഴുക്കും. ആര്‍സനിക്, ഫോസ്ഫറസ് ഹൈഡ്രഡ് എന്നിവയുടെ അംശം കൂടിയുള്ളതാണ് കാത്സ്യം കാര്‍ബൈഡ്. അതിന്റെ പുക ശ്വസിച്ചാല്‍ തലകറക്കവും ബോധക്ഷയവും ഉണ്ടാകും. ഇതിന്റെ സാമീപ്യത്തിലൂടെ പഴുപ്പിച്ച പഴങ്ങള്‍ കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. വയറിളക്കം, ഛര്‍ദ്ദി, കണ്ണിനും ത്വക്കിനും പുകച്ചിലും ചൊറിച്ചിലും തുടങ്ങിയ അസുഖങ്ങളും കാഴ്ചശക്തി ഇല്ലാതാക്കള്‍, കുടല്‍രോഗങ്ങള്‍, ഓര്മ്മശക്തിക്ഷയം രക്തയോട്ടം കുറയല്‍ തുടങ്ങിയ മാരകമായ രോഗങ്ങളാണ് ഇത് വരുത്തിവെയ്ക്കുക.
ഈ വര്‍ഷം മാമ്പഴവിപണിയില്‍ മികച്ച വിളവാണ് രാജ്യമൊട്ടുക്കും കിട്ടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടേറെ ലോഡ് മാമ്പഴങ്ങളാണ് ദിവസവും വിപണിയിലെത്തുന്നത്. ശേഖരിച്ചുവെയ്ക്കാനുള്ള ബുദ്ധിമുട്ട് മൂലം പാകമാവാത്ത മാങ്ങയും മറ്റും പെട്ടെന്ന് പഴുപ്പിച്ച് വില്‍ക്കുകയെന്ന തന്ത്രമാണ് കച്ചവടക്കാര്‍ പയറ്റുന്നത്.
;
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications