കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 ടണ്‍ കാര്‍ബൈഡ് മാമ്പഴം പിടിച്ചു

  • By Ajith Babu
Google Oneindia Malayalam News

Mangoes
ചെന്നൈ: ഹാനികരമായ രാസപദാര്‍ത്ഥത്തിന്റെ സഹായത്തോടെ കൃത്രിമമായി പഴുപ്പിച്ച 13 ടണ്‍ മാാമ്പഴം ചെന്നൈയിലെ വിപണിയില്‍ നിന്ന് ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു. 500 കിലോഗ്രാം പപ്പായയും പിടിച്ചെടുത്തിട്ടുണ്ട്.കൃത്രിമമായി പഴുപ്പിച്ച മാമ്പഴം വില്‍പനയ്ക്കുള്ളതായി ഒട്ടേറെ പരാതികള്‍ ഈയിടെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാമ്പഴം കണ്ടെടുത്തത്.

നഗരത്തിലെ മാമ്പഴം എത്തിക്കുന്ന കോയമ്പോട് ഹോള്‍സെയില്‍ ഫ്രൂട്ട് മാര്‍ക്കറ്റിലും മറ്റുമായിരുന്നു റെയ്ഡ്. പരിശോധിച്ച 67 കടകളില്‍ 34ലും കാത്സ്യം കാര്‍ബൈഡ് പ്രയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നതായി കണ്ടെത്തി.

തോട്ടങ്ങളില്‍ നിന്ന് പാകമായതും ആകാത്തതുമായ മാങ്ങ പറിച്ചെടുത്ത് ചാക്കിലും കൂടകളിലും നിറച്ച് അവയ്ക്കിടയില്‍ കാര്‍ബൈഡ് പൊതികളിലാക്കി വച്ച് പഴുപ്പിക്കുകയാണ്‌ചെയ്യുന്നത്. കടകളിലെ മാങ്ങക്കൂടകളില്‍ വയ്ക്കാന്‍ കാര്‍ബൈഡ് ചെറിയ പായ്ക്കറ്റില്‍ ആക്കുന്നത് അധികൃതര്‍ കണ്ടെത്തി. 650 കിലോഗ്രാം കാര്‍ബൈഡാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്.

കാര്‍ബൈഡ് പുക കൊണ്ട് ചൂടേറ്റും മറ്റും മാങ്ങയും മറ്റും പെട്ടെന്ന് പഴുക്കും. ആര്‍സനിക്, ഫോസ്ഫറസ് ഹൈഡ്രഡ് എന്നിവയുടെ അംശം കൂടിയുള്ളതാണ് കാത്സ്യം കാര്‍ബൈഡ്. അതിന്റെ പുക ശ്വസിച്ചാല്‍ തലകറക്കവും ബോധക്ഷയവും ഉണ്ടാകും. ഇതിന്റെ സാമീപ്യത്തിലൂടെ പഴുപ്പിച്ച പഴങ്ങള്‍ കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. വയറിളക്കം, ഛര്‍ദ്ദി, കണ്ണിനും ത്വക്കിനും പുകച്ചിലും ചൊറിച്ചിലും തുടങ്ങിയ അസുഖങ്ങളും കാഴ്ചശക്തി ഇല്ലാതാക്കള്‍, കുടല്‍രോഗങ്ങള്‍, ഓര്‍മ്മശക്തിക്ഷയം രക്തയോട്ടം കുറയല്‍ തുടങ്ങിയ മാരകമായ രോഗങ്ങളാണ് ഇത് വരുത്തിവെയ്ക്കുക.

ഈ വര്‍ഷം മാമ്പഴവിപണിയില്‍ മികച്ച വിളവാണ് രാജ്യമൊട്ടുക്കും കിട്ടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടേറെ ലോഡ് മാമ്പഴങ്ങളാണ് ദിവസവും വിപണിയിലെത്തുന്നത്. ശേഖരിച്ചുവെയ്ക്കാനുള്ള ബുദ്ധിമുട്ട് മൂലം പാകമാവാത്ത മാങ്ങയും മറ്റും പെട്ടെന്ന് പഴുപ്പിച്ച് വില്‍ക്കുകയെന്ന തന്ത്രമാണ് കച്ചവടക്കാര്‍ പയറ്റുന്നത്.

;

English summary
Chennai Corporation’s health officials on Wednesday conducted intensive raids on fruit stalls in several parts of the city and seized nearly 13 tonnes of artificially ripened mangoes and papayas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X