ഹിറ്റ്‌ലര്‍ പേടി; അമര്‍ സിങ് മുണ്ഡനം ചെയ്യുന്നു

ജാതകം നോക്കിയ ജ്യോതിഷിയുടെ ഉപദേശപ്രകാരമാണിത്. അമര്‍ സിംഗിന്റെയും ഹിറ്റ്‌ലറുടെയും ജാതകങ്ങള്‍ തമ്മില്‍ ഏറെ സമാനതകളുണ്ടെന്നായിരുന്നു ജ്യോതിഷിയുടെ കണ്ടെത്തല്‍. ബാംഗ്ലൂരിലെ ജ്യോതിഷി ഭൂഷണ്‍ റാവുവാണ് ഇരുവരുടെയും ജാതകങ്ങള്‍ തമ്മിലുള്ള സമാനതകള്‍ സിങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിറ്റ്‌ലറാവാനല്ല മാര്‍ട്ടിന്‍ ലൂഥര്‍ കിംഗാവാനാണ് തനിക്ക് ഇഷ്ടമെന്നറിയിച്ച അമര്‍ സിംഗ് ജാതകദോഷം പരിഹരിക്കാനായി തിരുപ്പതിയില്‍ ചെന്ന് തലമുണ്ഡനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭാവിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അമര്‍സിംഗ് പ്രധാനപങ്കുവഹിക്കുമെന്നും ജ്യോതിഷി വ്യക്തമാക്കി
ജൂലൈയില്‍ തിരുപ്പതിയില്‍ തല മുണ്ഡനം ചെയ്യാനാണ് അമറിന്റെ തീരുമാനം. അധികം മുടിയൊന്നും ബാക്കിയില്ലെന്ന് അറിയാം. എങ്കിലും ഉള്ളത് ഞാന്‍ വഴിപാട് നേരുകയാണ് അമര്‍ തമാശയായി പറഞ്ഞു.












Click it and Unblock the Notifications