എയര്‍ ആംബുലന്‍സ് അപകടം; അന്വേഷണം തുടങ്ങി

അന്വേഷണത്തിന്റെ ഭാഗമായി ഡിജിസിഎയുടെ ആറംഗ സംഘം അപകട സ്ഥലത്തെത്തി തെളിവെടുക്കും. അപകടസ്ഥലത്ത് നിന്ന് ലഭിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങളും തെളിവായി സംഘം കോടതിയില്‍ ഹാജരാക്കും.
അതിനിടെ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ അപകടത്തില്‍ മരിച്ച വീട്ടുകാരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 20,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ വീട് തകര്‍ന്ന ശോഭാരാജ് ശെരാവതിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന് ഫരീദാബദ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ശെരാവതിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കും.
ദില്ലിയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 24 കിലോ മീറ്റര്‍ അകലെ ഫരീദാബാദില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നകോളനിയിലേക്ക് എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണുണ്ടായ അത്യാഹിതത്തില്‍ മലയാളി നഴ്‌സടക്കം 11 പേരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.45 നായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എട്ടു പേര്‍ക്ക് പുറമെ കോളനിയിലെ മൂന്ന് താമസക്കാരും മരിച്ചു.
വെന്റിലേറ്ററിലുളള രോഗിയുമായി ആശുപത്രിയിലേക്ക് വന്ന എയര്‍ ആംബലുന്‍സില്‍ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമാണുണ്ടായിരുന്നത്. മൂവാറ്റുപുഴ വാഴക്കുളം പുന്നയ്ക്കപടവില്‍ ജോയിയുടെ മകന്‍ സിറിള്‍ പി. ജോയ്(25) ആണ് വിമാനപകടത്തില്‍ മരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദില്ലി അപ്പോളൊ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു സിറിള്‍. കുടുംബാംഗങ്ങള്‍ ദില്ലിയിലെത്തിയിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെ കൊച്ചിയില്‍ എത്തിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നതായി ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications