ഗൂഗിളിന്റെ തെരുവ് കാഴ്ചകളില്‍ ബാംഗ്ലൂരും!

കാറുകളിലും ഓട്ടോകളിലും സ്ഥാപിച്ച പ്രത്യേക ക്യാമറകളിലൂടെയാണ് ബാംഗ്ലൂര്‍ നഗരവീഥികളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ പകര്‍ത്തിയത്. 25 രാജ്യങ്ങളിലെ 100 നഗരങ്ങളെയാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറയിലെടുത്ത ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബസുകളിലും ഓട്ടൊറിക്ഷകളിലും സഞ്ചരിക്കുന്ന സാധാരണക്കാര്‍ക്കു പോലും മനസിലാകുന്ന രീതിയിലാണു മാപ്പ് തയാറാക്കിയിരിക്കുന്നത്.
ഓരോ പ്രദേശങ്ങളിലെയും തെരുവുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍,പ്രമുഖ ഓഫീസുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീലനിറത്തില്‍ അടയാളപ്പെടുത്തിയ ഹൈവേകള്‍ ക്കു പുറമെ ഓറഞ്ച് പെഗ്മാന്‍ ഉപയോഗിച്ച് ചെറിയ തെരുവുകളുടെ വിശദാംശങ്ങള്‍ പോലും ആര്‍ക്കും കാണാം.
സ്വകാര്യത സംരക്ഷിക്കാന്‍ വീടുകള്‍, ഓഫിസുകള്‍, വാഹന നമ്പര്‍ പ്ലേറ്റുകള്‍ എന്നിവ മങ്ങിയാകും മാപ്പില്‍ പ്രത്യക്ഷപ്പെടുക. സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച പ്രാദേശിക നിയമങ്ങള്‍ പാലിച്ചാണ് സ്ട്രീറ്റ് വ്യൂ രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്. മറ്റു ഇന്ത്യന്‍ നഗരങ്ങളുടെയും ഇത്തരം ഭൂപടങ്ങള്‍ തയാറാക്കുന്നതിന്റെ പണിപ്പുരയിലാണെന്നു ഗോയല്‍ പറഞ്ഞു.
2007ല്‍ യുഎസിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ സേവനം ആദ്യമായി അവതരിപ്പിച്ചത്. സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നതെന്ന ആരോപണം അക്കാലത്ത് തന്നെ ഗൂഗിളിനെതിരെ ഉയര്‍ന്നെങ്കിലും ഒട്ടേറെ പേര്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിനെ അനുകൂലിച്ച് രംഗത്തെത്തി. സ്വകാര്യത ലംഘിയ്ക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഫ്രാന്‍സ് ഗൂഗിളിന് ഒരു ലക്ഷം യൂറോ പിഴയിടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications