അധ്യാപികയുടെ ആത്മഹത്യ;പീഡനത്തിന് പ്രൊഫ അറസ്റ്റില്
മംഗലാപുരം: കോളജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇവരുടെ ഗൈഡായിരുന്ന പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു.
മംഗലാപുരം സര്‍വകലാശാലയിലെ അപ്ലൈഡ് ബോട്ടണി ഡിപാര്‍ട്‌മെന്റില്‍ ജൂനിയര്‍ അധ്യാപികയും പിഎച്ച്.ഡി ഗവേഷകയുമായിരുന്ന സുജാത ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇപ്പോള്‍ മൈസൂര്‍ സര്‍വകലാശാലയിലെ പ്രഫസറും നേരത്തേ അവരുടെ ഗൈഡുമായിരുന്ന അബ്ദുല്‍ റഷീദിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മാനസികലൈംഗിക പീഡനത്തെ തുടര്‍ന്ന് 2008ലാണ് സുജാത ആത്മഹത്യ ചെയ്തത്. പ്രൊഫസറുടെ ഇംഗീതങ്ങള്‍ക്ക് വഴങ്ങാതിരുന്നത് കാരണം തന്റെ ഗവേഷണം പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥയില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുജാതയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. പ്രഫ. അബ്ദുല്‍ റഷീദ് ഉള്‍പ്പെടെ ഏഴ് അധ്യാപകരുടെ പീഡനങ്ങളെക്കുറിച്ചും സുജാതയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.
സംഭവം നടക്കുമ്പോള്‍ പ്രഫ. അബ്ദുല്‍ റഷീദ് മംഗലാപുരം സര്‍വകലാശാലയിലെ അപ്ലൈഡ് ബോട്ടണി ഡിപാര്‍ട്‌മെന്റ് തലവനായിരുന്നു. പനമ്പൂര്‍ അസി. കമീഷണര്‍ എം. പുട്ട മദയ്യയുടെ നേതൃത്വത്തില്‍ ബുധനാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സര്‍വകലാശാല രജിസ്ട്രാറുടെ അനുമതിയോടെയാണ് അറസ്റ്റ്.












Click it and Unblock the Notifications