Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ ജോര്‍ജ് ആലഞ്ചേരി ആര്‍ച്ച് ബിഷപ്പ്

Mar George Alancherry
കൊച്ചി: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തു. തക്കല രൂപത അധ്യക്ഷനാണ് അദ്ദേഹം. വത്തിക്കാനിലും സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം.

സീറോ മലബാര്‍ സഭയിലെ 13 മെത്രാന്മാരടക്കമുള്ള 46 പേരാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ പങ്കാളികളായത്. ഇതാദ്യമായാണ് സഭ സ്വയം മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്. കാലംചെയ്ത വര്‍ക്കി വിതയത്തില്‍, ആന്റണി പടിയറ എന്നീ പിതാക്കന്മാരെ മാര്‍പാപ്പ നേരിട്ട് നിയമിക്കുകയായിരുന്നു.

സീറോ മലബാര്‍ സഭയുടെ സിനഡിന് പൂര്‍ണ അധികാരങ്ങള്‍ ലഭിച്ചശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. സഭാകാര്യാലയമായ കാക്കനാട് അതീവ രഹസ്യമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. ബുധനാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായി. ചൊവ്വാഴ്ച നാല് ഘട്ടം വോട്ടെടുപ്പ് നടന്നിരുന്നു. അഞ്ചാം ഘട്ടമാണ് ബുധനാഴ്ച നടന്നത്. വൈകീട്ട് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മാര്‍പാപ്പയുടെ അനുമതി ലഭിച്ച ശേഷേമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്.

1948 മെയ് 28ന് ചങ്ങനാശേരി തുരുത്തി ആലഞ്ചേരി കുടുംബത്തിലാണ് മാര്‍ ആലഞ്ചേരി ജനിച്ചത്. 1972 ല്‍ വൈദികനായ അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1997 ഫെബ്രുവരി രണ്ടിന് ചങ്ങനാശേരി അതിരൂപത വിഭജിച്ച് തക്കല രൂപത സൃഷ്ടിച്ചപ്പോള്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍ദ്ദേശിച്ചത് മാര്‍ ആലഞ്ചേരിയെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+