Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തരഘട്ടങ്ങളില്‍ കലക്ടര്‍മാര്‍ ഇടപെടണം

Oommen Chandy
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ സ്വന്തം നിലയ്ക്കുളള ഇടപെടലുകള്‍ ഉണ്ടാകണമെന്നു ജില്ലാ കലക്ടര്‍മാരോടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. നടപടിക്രമങ്ങളും ചട്ടങ്ങളും ഇതിന് തടസമാകരുതെന്നും ജനങ്ങള്‍ക്ക് എത്രയും വേഗം നീതി ലഭ്യമാക്കുകയാണു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ കലക്ടര്‍മാര്‍ക്ക് ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി.

തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജുകളുടെ നടത്തിപ്പ് ജില്ലാ ഭരണകൂടത്തിന്റെ ചുമതലയാണെന്നും അദ്ദേഹം കലക്ടര്‍മാരെ ഓര്‍മ്മിപ്പിച്ചു. പദ്ധതിനിര്‍വഹണ, മേല്‍നോട്ട സെല്‍ രൂപീകരിക്കും അതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും പട്ടയവിതരണം കാര്യക്ഷമമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജനങ്ങളിലെത്തേണ്ട ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്താന്‍ റവന്യൂജില്ലാ ഭരണകൂടത്തിന് കഴിയണം. അനധികൃത കയ്യേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വികസനത്തിനായി ബലപ്രയോഗം ഒഴിവാക്കി ഭൂമി ഏറ്റെടുക്കാന്‍ ശ്രദ്ധിക്കണം.

മണല്‍ക്ഷാമമാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്‌നം.പരിസ്ഥിതിക്കു കോട്ടം തട്ടാതെ അതു പരിഹരിക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+