എന്‍എസ്എസിനും എസ്എന്‍ഡിപിക്കുമെതിരെ പിണറായി.

തിരഞ്ഞെടുപ്പില്‍ സാധാരണ മാന്യമായ നിലപാട് സ്വീകരിയ്ക്കുന്ന എന്‍എസ്എസ് ഇത്തവണ ഇടതുമുന്നണിക്കെതിരെ നീങ്ങി. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ അത് തുറന്ന് പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്നും പിണറായി ചൂണ്ടികാട്ടി. എന്നാല്‍ എന്‍.എസ്.എസിന്റെ നിലപാട് പുറത്ത് വന്നപ്പോള്‍ അവരിത് നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ എല്‍.ഡി.എഫ് വലിയ തോതില്‍ ജയിക്കുമായിരുന്നുവെന്ന് എസ്.എന്‍.ഡി.പിയുടെ ഒരു നേതാവ് പറഞ്ഞത് കുറ്റബോധം തോന്നി പറഞ്ഞതാണോന്നും അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫിന് എതിരെ പലയിടത്തും എസ്.എന്‍.ഡി.പി അവരുടെ ശേഷി ഉപയോഗിക്കാനാണ് ശ്രമിച്ചത്. എന്‍എസ്എസിനെ പോലെ പരസ്യമായി പറഞ്ഞില്ലെന്ന് മാത്രം. ഇതിന് മുമ്പത്തെ തെരഞ്ഞെടുപ്പിലും ഇതേ കാപട്യം എസ്.എന്‍.ഡി.പിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്.
തങ്ങളുടെ ഒപ്പം നില്‍ക്കുന്നതെന്ന് ചിത്രീകരിയ്ക്കപ്പെട്ട ഒരു മുസ്ലീം സംഘടനയും മുന്നണിയ്‌ക്കെതിരായി പ്രവര്‍ത്തിച്ചുവെന്ന് പിണറായി സൂചിപ്പിച്ചു. എന്നാല്‍ സംഘടനയുടു പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. മുസ്ലീം ലീഗ് എല്ലാ മുസ്‌ലിം സംഘടനകളെയും ഒന്നിച്ച് അണിനിരത്താന്‍ ശ്രമിച്ചുവെങ്കിലും പൂര്‍ണ്ണമായി വിജയിച്ചില്ല. എന്നാല്‍ ഏറെക്കുറെ സംഘടനകളെ ഒപ്പം അണിനിരത്താന്‍ കഴിഞ്ഞു. ലീഗിന് എതിരാണെന്ന് പറയുന്ന സംഘടനകളും അവരെ സഹായിച്ചു.
ക്രൈസ്തവ സഭകളുടെ ഭാഗത്തു നിന്ന് പരസ്യമായ പ്രവര്‍ത്തനം എല്‍ഡിഎഫിനെതിരെ ഉണ്ടായില്ല. എന്നാല്‍ നിശബ്ദമായ പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടാകാം. പ്രത്യേക വിരോധം പ്രകടിപ്പിച്ചതായി കാണുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇതായിരുന്നില്ല സ്ഥിതി.
തിരഞ്ഞെടുപ്പ് സമയത്ത് ബന്ധപ്പെട്ട എല്ലാവരെയും കാണുന്നത് പോലെ മാത്രമേ ഇത്തരം സംഘടന നേതാക്കളെ സിപിഎം സ്ഥാനാര്‍ഥികള്‍ കണ്ടിട്ടുള്ളതെന്നും പിണറായി ന്യായീകരിച്ചു.
ജാതി സംഘടനകളുടെ വിചാരം ഇവരുടെ പിന്തുണ കൊണ്ടാണ് എല്‍.ഡി.എഫ് നിലനില്‍ക്കുന്നത് എന്നാണ്. എന്നാല്‍ എന്‍.എസ്.എസ് ആസ്ഥാനമിരിക്കുന്ന ചങ്ങനാശേരിയിലും വാശിയോടെ പ്രവര്‍ത്തിച്ച കൊട്ടാരക്കരയിലും വോട്ടര്‍മാര്‍ എല്‍.ഡി.എഫിനാണ് വോട്ട് ചെയ്തത്. ജാതി സംഘടനകള്‍ ഇത്തരത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ചില മുന്നണികളെ സഹായിക്കാനും ചില മുന്നണികളെ പരാജയപ്പെടുത്താനും ശ്രമിക്കുന്നത് നല്ലതാണോന്ന് പൊതുസമൂഹം ആലോചിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications