Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുവകുപ്പ് ഒരാള്‍ക്ക്, പാല്‍വകുപ്പ് മറ്റൊരാള്‍ക്ക്

VS Achuthanandan
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തിനെതിരെ പ്രതിപക്ഷ നേതാവാകാന്‍ ഒരുങ്ങുന്ന വിഎസിന്റെ പരിഹാസം. പശുവിന്റെ വകുപ്പ് ഒരുകൂട്ടര്‍ക്കും പാലിന്റെ വകുപ്പ് വേറൊരു കൂട്ടര്‍ക്കും എന്ന രീതിയിലാണ് യുഡിഎഫ് വകുപ്പ് വിഭജനം നടത്തിയതെന്ന് സ്വതസിദ്ധമായ ശൈലിയില്‍ വിഎസ് പറഞ്ഞപ്പോള്‍ വന്‍കരഘോഷവും പൊട്ടിച്ചിരിയുമാണ് തിരുവന്തപുരത്തെ ഗാന്ധിപാര്‍ക്കിലെ സദസ്സില്‍ നിന്നും ഉയര്‍ന്നത്.

യു.ഡി.എഫ് സര്‍ക്കാരിനെ അധാര്‍മ്മികമായി മറിച്ചിടില്ല. എന്നാല്‍ അധാര്‍മ്മികമായ നിലയിലേക്കാണ് അവര്‍ നീങ്ങുന്നതെങ്കില്‍ അത് അവരുടെ നാശത്തിനിടയാക്കും. ജയിലില്‍ പോകുമെന്ന ഭീതിയോടെയാണ് പല മന്ത്രിമാരും കഴിയുന്നത്. തുടങ്ങിയതേയുള്ളൂ. അതിന് മുമ്പേ അവരുടെ പങ്കപ്പാട് നാം കാണാന്‍ തുടങ്ങിയിരിക്കുന്നു. വിഎസ് പറഞ്ഞു.

ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രസക്തിയും യുവജന കടമയും എന്നതിനെപ്പറ്റി ഡി.വൈ. എഫ്.ഐ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

തോല്‍വികൊണ്ട് ഇടതുമുന്നണി പിന്‍വാങ്ങുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ബംഗാളില്‍ ചുവന്ന കൊടി പറക്കില്ലഎന്നാണ് വലതുപക്ഷ പിന്‍തിരിപ്പന്‍ ശക്തികള്‍ അഹങ്കാരത്തോടെ പറയുന്നത്. എന്നാലത് വെറുതെയാണെന്ന് വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+