ഐഫോണ്‍ 4 ഇന്ത്യന്‍ വിപണിയില്‍

അമേരിക്കയില്‍ പുറത്തിറക്കി 11 മാസങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തുന്ന ഐഫോണ്‍ 4 ചൂടപ്പം പോലെ വിറ്റഴിയുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. രാജ്യത്തെ 34 നഗരങ്ങളില്‍ ഐ ഫോണ്‍4 ലഭ്യമാകും. ഇന്ത്യ മൊബൈല്‍ രംഗം 3ജിയിലേക്ക് ചുവടുവെയ്ക്കുന്ന കാലത്ത് ഐഫോണ്‍ 4 വീഡിയോ കോളിങ് മേഖലയില്‍ പുതുതരംഗം സൃഷ്ടിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ വിപണിയിലെത്തിയ ഐഫോണ്‍ 4ന്റെ 32 ജിബി മോഡലിന് വില 299 ഡോളറും (ഏതാണ്ട് 14000 രൂപ), 16 ജിബി മോഡലിന് 199 ഡോളറും (ഏതാണ്ട് 9200 രൂപ) ആയിരുന്നു. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ കഥമാറും. 16 ജി.ബി മെമ്മറിയുള്ള ഐ ഫോണ്‍4ന് 34,500 രൂപയും 32 ജി.ബി മെമ്മറിയുള്ള ഐ ഫോണിന് 40,900 രൂപയുമാണ് എയര്‍ടെല്ലും എയര്‍സെല്ലും ഈടാക്കുന്നത്.
മുന്‍ മോഡലുകളെ അപേക്ഷിച്ച് ഉയര്‍ന്ന ഗുണനിലവാരമുള്ള സ്‌ക്രീനും നീണ്ട ബാറ്ററി ബായ്ക്കപ്പുമാണ് ഐ ഫോണ്‍4 വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ ഐഒഎസ്4 ഓപറേറ്റിങ് സിസ്റ്റം, വീഡിയോ റെക്കോര്‍ഡിങ്, ഡിജിറ്റല്‍ കോമ്പാസ്, മള്‍ട്ടി ടച്ച് ഇന്‍പുട്ട് മെത്തേഡ്, ലൈറ്റ് സെന്‍സര്‍, 5 പിക്‌സല്‍ ക്യാമറ. ആക്‌സലറോ മീറ്റര്‍ സെന്‍സര്‍, സ്‌ക്രാച്ച് പ്രതിരോധ ശേഷിയുള്ള ഉപരിതലം, ഫോട്ടോ, വീഡിയോ ജിയോടാഗിങ് എന്നിവയാണ് ഐഫോണിന്റെ പ്രധാന സവിശേഷതകള്‍.












Click it and Unblock the Notifications