രാജധാനി ടോയ്‌ലറ്റ് ദൃശ്യങ്ങള്‍ നെറ്റില്‍

രാജധാനി എക്‌സ്പ്രസിലെ ടോയ്‌ലറ്റില്‍ രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോദൃശ്യങ്ങളെന്ന് ബ്ലോഗില്‍ പറയുന്നു. എന്നാല്‍ ഏത് ട്രെയിനിലാണ് എന്നാണ് ചിത്രീകരിച്ചതെന്ന കാര്യങ്ങളൊന്നും വ്യക്തമല്ല. അതേ സമയം കേരളത്തിലേക്കുള്ള രാജധാനി തീവണ്ടിയിലെ ദൃശ്യങ്ങളാണ് പ്രചരിയ്ക്കപ്പെടുന്നതെന്നും പറയപ്പെടുന്നു.
തീവണ്ടി യാത്രകള്‍ക്കിടെ സ്ത്രീകള്‍ പലഅതിക്രമങ്ങള്‍ക്കും ഇരയാകുന്ന സംഭവങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിച്ചിരുന്നു. ഇതിനിടെയാണ് രാജധാനി പോലെയുള്ള ആഡംബരതീവണ്ടികളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
രഹസ്യക്യാമറ ഉപയോഗിച്ച് ചിത്രീകരിയ്ക്കുകയെന്ന കുറ്റം മാത്രമല്ല, നെറ്റില്‍ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന ഗുരുതരമായ കുറ്റകൃത്യം കൂടിയാണ് ഇവിടെ നടന്നിരിയ്ക്കുന്നത്.
അതീവസുരക്ഷിതത്വവും സമയലാഭവും മറ്റും കണക്കിലെടുത്ത് വലിയ യാത്രാക്കൂലി അവഗണിച്ചും രാജധാനിയില്‍ യാത്ര ചെയ്യുന്നവര്‍ പ്രതിദിനം ഏറിവരികയാണ്. ഇതിനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് റെയില്‍വെയുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്.












Click it and Unblock the Notifications