സ്പീക്കറിനായി ഇടതും മത്സരിക്കുന്നു

ബാലനെ സി.പി.എമ്മിന്റെ നിയമസഭാകക്ഷി സെക്രട്ടറിയായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു എ.കെ.ബാലന്‍.
നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലേറിയ പുതിയ യുഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ നേരിടേണ്ടി വരുന്ന ആദ്യബലപരീക്ഷമായി ഇതോടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാറും. വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെയായതിനാല്‍ ആരെങ്കിലും കാലുമാറിയാലോ അസാധുവാക്കിയാലോ കണ്ടെത്താനാവില്ല. ഒന്നോ രണ്ടോ വോട്ട് അസാധുവാകുന്നതും പതിവാണ്. ഇങ്ങനെ എന്തെങ്കിലും ഉണ്ടായി തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ നിയമസഭയില്‍ കൗതുകകരമായ സാഹചര്യങ്ങളാവും സൃഷ്ടിക്കപ്പെടുക.
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും സര്‍ക്കാര്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല. എന്നാല്‍ പ്രതിപക്ഷ അംഗം സ്പീക്കറായാല്‍ ഭരിയ്ക്കുന്ന സര്‍ക്കാരിന് ഉണ്ടാക്കുന്ന തലവേദന ചില്ലറയാവില്ല.












Click it and Unblock the Notifications