കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡി മരണം: ഡിവൈഎസ്പിയ്ക്ക് ജാമ്യം

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: പുത്തൂര്‍ സമ്പത്ത് കസ്റ്റഡി മരണ കേസിലെ പ്രതി ഡിവൈഎസ്പി സി.കെ. രാമചന്ദ്രനു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജൂണ്‍ ആറു മുതലാണു ജാമ്യ ഉത്തരവ് പ്രാബല്യത്തില്‍ വരിക.

ഈ കാലയളവില്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചാല്‍ ജാമ്യം റദ്ദാകുമെന്നും ഉത്തരവില്‍ പറയുന്നു. സിബിഐ കേസ് ഏറ്റെടുത്ത ശേഷം ആദ്യം അറസ്റ്റ് ചെയ്ത നാലു പൊലീസുകാരില്‍ ഉള്‍പ്പെട്ടതാണു സി.കെ. രാമചന്ദ്രന്‍. ജസ്റ്റിസ് വി. രാംകുമാറാണു ജാമ്യം അനുവദിച്ചത്.

നേരത്തെ രാമചന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന കാരണത്താലാണ് ജാമ്യാപേക്ഷ തള്ളിയത്.

English summary
The Kerala High Court has today granted bail to DySP C.K. Ramachandran, an accused in a case relating to the custodial death of Sampath in Palakkad. As per the Court directive Ramachandran would be released from prison on June 6th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X