വിഭജനം ബുദ്ധിമുട്ട്; മുനീര്‍ ഇടയുന്നു

വകുപ്പ് വിഭജനം മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതാണ്. ഇതില്‍ ഭരണപരമായി യാതൊരു പ്രശ്‌നവും ഉണ്ടാകില്ല. വകുപ്പ് ഏകോപനം തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. തദ്ദേശഭരണവകുപ്പ് വിഭജിച്ച് പ്രവര്‍ത്തിക്കുന്നതാണോ നല്ലതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു.
വകുപ്പ് വിഭജനം പുനഃപരിശോധിക്കാമെന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞതിനെപ്പറ്റി മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. വകുപ്പ് ഏതായാലും തന്നെ ഏല്‍പ്പിച്ച ഏതു ചുമതലയും ഭംഗിയായി നിര്‍വഹിക്കുമെന്നും മുനീര്‍ പറഞ്ഞു.
വകുപ്പ് വിഭജനം പുനപരിശോധിയ്ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതിന് പിന്നാലെയാണ് മുനീര്‍ നിലപാട് വ്യക്തമാക്കയിരിക്കുന്നത്. വകുപ്പ് വെട്ടിമുറിച്ച് തന്നെ ഒതുക്കിയതിന്റെ അമര്‍ഷം കൂടിയാണ് മുനീര്‍ പ്രകടിപ്പിച്ചതെന്ന് വിലയിരുത്തലുകളുണ്ട്.












Click it and Unblock the Notifications