കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഭജനം ബുദ്ധിമുട്ട്; മുനീര്‍ ഇടയുന്നു

  • By Ajith Babu
Google Oneindia Malayalam News

MK Muneer
തിരുവനന്തപുരം: തദ്ദേശഭരണവകുപ്പ് വിഭജിച്ചതുകൊണ്ട് ഉണ്ടാവിനടയുള്ള ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി എം.കെ.മുനീര്‍. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയും യു.ഡി.എഫും പരിശോധിക്കട്ടേയെന്നും മുനീര്‍ പറഞ്ഞു.

വകുപ്പ് വിഭജനം മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതാണ്. ഇതില്‍ ഭരണപരമായി യാതൊരു പ്രശ്‌നവും ഉണ്ടാകില്ല. വകുപ്പ് ഏകോപനം തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. തദ്ദേശഭരണവകുപ്പ് വിഭജിച്ച് പ്രവര്‍ത്തിക്കുന്നതാണോ നല്ലതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു.

വകുപ്പ് വിഭജനം പുനഃപരിശോധിക്കാമെന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞതിനെപ്പറ്റി മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. വകുപ്പ് ഏതായാലും തന്നെ ഏല്‍പ്പിച്ച ഏതു ചുമതലയും ഭംഗിയായി നിര്‍വഹിക്കുമെന്നും മുനീര്‍ പറഞ്ഞു.

വകുപ്പ് വിഭജനം പുനപരിശോധിയ്ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതിന് പിന്നാലെയാണ് മുനീര്‍ നിലപാട് വ്യക്തമാക്കയിരിക്കുന്നത്. വകുപ്പ് വെട്ടിമുറിച്ച് തന്നെ ഒതുക്കിയതിന്റെ അമര്‍ഷം കൂടിയാണ് മുനീര്‍ പ്രകടിപ്പിച്ചതെന്ന് വിലയിരുത്തലുകളുണ്ട്.

English summary
Minister MK Muneer said here on Friday that the decision to divide the Local Self Government Department make some troubles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X