Get Updates
Get notified of breaking news, exclusive insights, and must-see stories!

12 ഔട്ട്‍ലെറ്റുകള്‍ റദ്ദാക്കി;കുടിയന്‍മാര്‍ കുഴയും

Drinking Liquor
കൊച്ചി: കുടിയന്‍മാരുടെ സ്വന്തം നാടായി മാറിയ കേരളത്തിലെ അബ്കാരി നിയമത്തില്‍ കാതലായ മാറ്റം വരുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരുങ്ങുന്നു.

ഇതിന് മുന്നോടിയായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് അനുവദിച്ച 12 ഓളം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ റദ്ദാക്കുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു അറിയിച്ചു. പുതിയ മദ്യശാലകള്‍ തുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ മാറ്റങ്ങള്‍ കുടിയന്‍മാരുടെ കാര്യം കഷ്ടത്തിലാക്കുമെന്ന് കരുതപ്പെടുന്നത്.

അബ്കാരി നയത്തില്‍ കാതലായ മാറ്റം വരുത്തുമെന്നും കള്ളുചെത്തു മേഖലയെ സംരക്ഷിക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാമ്പസുകളില്‍ മദ്യത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. േ

കേരളത്തില്‍ മദ്യമൊഴുക്കുക സര്‍ക്കാരിന്റെ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും തുറമുഖവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മന്ത്രി കെ.ബാബു പ്രസ്താവിച്ചു.

വന്‍വരുമാനമാണ് ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് ലഭിയ്ക്കുന്നത്. ഇതില്‍ വരുന്ന കുറവിനൊപ്പം മദ്യപാനികളുടെ എണ്ണം കുറയുമോയെന്ന് കണ്ടുതന്നെ അറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+