നഗ്നനൃത്തം: പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് സംഭവം മെക്‌സിക്കോ പൊലീസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ക്രെഡിറ്റ് കാര്‍ഡ്, ചെക്ക് മോഷണക്കേസില്‍ കൂട്ടുകാരനൊപ്പം പിടിയിലായ യുവതിയെയാണ് പൊലീസുകാര്‍ നിര്‍ബന്ധിപ്പിച്ച് നൃത്തമാടിച്ചത്. മെയ് 24ന് മെക്‌സിക്കോയിലെ ഒരു പത്രം വെബ്‌സൈറ്റിലൂടെ ജയിലിലെ നഗ്നനൃത്തത്തിന്റെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
യുവതി നിരപരാധിയാണെന്ന് അറിയാമെന്നും എന്നാല്‍ പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ലെന്നും പൊലീസുകാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. വിട്ടയക്കണമെങ്കില്‍ പ്രത്യുപകാരമായി നഗ്‌നനൃത്തമാടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഒടുക്കം വേറെ രക്ഷയൊന്നുമില്ലാതെ യുവതി അര്‍ദ്ധനഗ്നയായി പൊലീസുകാര്‍ക്ക് മുന്നില്‍ നൃത്തം ചെയ്യുകയായിരുന്നു. ഇത് കണ്ട് പൊലീസുകാര്‍ പൊട്ടിച്ചിരിയ്ക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ വിവാദമായി. ഉടന്‍ തന്നെ അധികൃതര്‍ ഇടപെട്ട് ദൃശ്യങ്ങളിലുള്ള പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചു. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications