സ്വര്‍ണവില പതിനേഴായിരത്തിലേക്ക് Business
oi-Vijesh Krishna
Published: Saturday, May 28, 2011, 9:49 [IST]
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 40 രൂപയും ഗ്രാമിന് 5 രൂപയുമാണ് ശനിയാഴ്ച കൂടിയത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 2110 രൂപയും പവന് 16,880 രൂപയുമായി. അധികം വൈകാതെ സ്വര്‍ണ വില പവന് 17000 കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതും സ്വര്‍ണവിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
നിലവിലെ അനുകൂല സാഹചര്യം അനുസരിച്ചു സ്വര്‍ണവില ഇനിയും ഉയരാന്‍ ഇടയുണെ്ടന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
ഈ ആഴ്ച ഇതു മൂന്നാം തവണയാണു വില കൂടുന്നത്. ആവശ്യവും ലഭ്യതയുമായുള്ള അന്തരമേറിയതും വിലവര്‍ധനക്കിടയാക്കി.
English summary
Gold price touched a new record on Saturday with Rs 16, 880 for a sovereign (an increase of Rs 40).). The price for a gram of gold is Rs 2110. Friday price was price was Rs 16,840