ഐപിഎല്‍: സെറ്റ്മാക്‌സിന്റെ പെട്ടിയില്‍ 1000 കോടി!

എന്നാല്‍ നാലാം സീസണില്‍ പ്രേക്ഷകര്‍ കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കോടികള്‍ മുടക്കി പരസ്യം നല്‍കിയവര്‍ കമ്പനികള്‍ അത്ര തൃപ്തരല്ല. അടുത്ത സീസണില്‍ സൂക്ഷിച്ച് മാത്രമേ നീങ്ങുവെന്ന് ഇവര്‍ അറിയിച്ചു കഴിഞ്ഞു. ഇത് 2012ലെ മല്‍സരങ്ങളില്‍ നിന്നുള്ള വരുമാനത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇക്കുറി രണ്ട് പുതിയ ടീമകള്‍ എത്തിയതോടെ കൂടുതല്‍ മല്‍സരങ്ങള്‍ ഉണ്ടായിരുന്നതാണ് സെറ്റ്മാക്‌സിന്റെ വരുമാനം കുത്തനെ ഉയര്‍ത്തിയത്. മിക്ക മല്‍സരങ്ങള്‍ക്കും 10 സെക്കന്റിന് 4-5 ലക്ഷം രൂപയായിരുന്നു പരസ്യ നിരക്ക്. എന്നാല്‍ ടൂര്‍ണമെന്റ് നോക്ഔട്ട് ഘട്ടത്തിലേക്ക് കടന്നതോടെ ഇത് 15 ലക്ഷം വരെയായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മല്‍സരങ്ങളുടെ റേറ്റിങ് പ്രതീക്ഷകള്‍ക്കും അപ്പുറം താഴെപ്പോയെന്നതാണ് വസ്തുത. 15-20 ശതമാനമാണ് റേറ്റിങിലെ ഇടിവ്. വെഡാഫോണ്‍ പോലുള്ള വന്‍കിട പരസ്യദാദാക്കളുടെ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പ് എം എന്ന ഏജന്റി അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ മുന്‍കരുതലെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രേക്ഷകരുടെ എണ്ണം കുറഞ്ഞുവെന്ന് സെറ്റ്മാക്‌സ് അധികൃതരും സമ്മതിക്കുന്നുണ്ട്. ഇതിനായി ഇവര്‍ പല കാരണങ്ങളും നിരത്തുന്നു. എന്തായാലും അടുത്ത തവണ കരുതലോടെ നീങ്ങാന്‍ സെറ്റ് മാക്‌സും തീരുമാനിച്ചു കഴിഞ്ഞു.












Click it and Unblock the Notifications