നടരാജന്‍ പാവാടയില്‍; ഹിന്ദുവികാരം വ്രണപ്പെട്ടു

ലോകപ്രശസ്തനായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ മനീഷ് അറോറയാണു നടരാജ മാതൃക വസ്ത്രത്തില്‍ ഉപയോഗിച്ചത്. ഇതിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
ഹിന്ദുമതത്തെയും ശിവനെയും അവഹേളിക്കുന്നതിനു തുല്യമാണിതെന്നു യുനിവേഴ്‌സല്‍ സൊസൈറ്റി ഒഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന്‍ സെഡ് പറഞ്ഞു.
ക്ഷേത്രങ്ങളിലും ഭവനങ്ങളിലുമാണു പ്രാര്‍ഥനയ്ക്കായി നടരാജ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. അല്ലാതെ അടിവസ്ത്രത്തിലും പാന്റ്‌സിലുമല്ല. ദൈവങ്ങളെ കച്ചവടവത്കരിക്കുകയാണു ചെയ്യുന്നതെന്നും രാജന്‍ ആരോപിച്ചു. 1997ലാണു മനീഷ് അറോറ ഫാഷന്‍ രംഗത്തെത്തിയത്.
അറോറയുടെ കമ്പനി വെബ്‌സൈറ്റിലൂടെ നടരാജ പ്രിന്റഡ് വസ്ത്രങ്ങള്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. നടരാജ ചിത്രം പ്രിന്റ് ചെയ്തിട്ടുള്ള മിനി സ്‌കര്‍ട്ടിന് 570 യൂറോയും പാന്റ്‌സിന് 405 യൂറോയുമാണ് വില.
അടുത്തിടെ സിഡ്‌നിയില്‍ നടന്ന ലിസ ബ്‌ളൂ ഫാഷന്‍ ഷോയില്‍ ലക്ഷ്മി ദേവിയുടെ ചിത്രം പതിച്ച ബിക്കിനി ഓസ്‌ട്രേലിയന്‍ മോഡല്‍ ധരിച്ചത് വന്‍പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്നു വസ്ത്രനിര്‍മാണ കമ്പനി ക്ഷമ പറയുകയും ചിത്രം ആലേഖനം ചെയ്തുള്ള ബിക്കിനിയുടെ നിര്‍മാണം നിര്‍ത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications