തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ പരോള്‍ 13 ദിവസം കൂടി നീട്ടാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കി. പരോള്‍ നീട്ടുന്നതു സംബന്ധിച്ച് ജയില്‍ എഡിജിപി അനുകൂല റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണിത്. പരോള്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് ശനിയാഴ്ചപുറത്തിറങ്ങും.
മേയ് 18നാണ് ബാലകൃഷ്ണപിള്ളയ്ക്ക് ഉപാധികളില്ലാതെ പരോള്‍ അനുവദിച്ചത്.ഈ 30ാം തീയതി പരോള്‍ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണു വീട്ടും അപേക്ഷ നല്‍കിയത്. ഭാര്യയുടെ അസുഖം ചൂിക്കാണിച്ചാണു ബാലകൃഷ്ണപിളള പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
നേരത്തെ ഒരു തവണയും പിള്ളയ്ക്കു പരോള്‍ ലഭിച്ചിരുന്നു. 13 ദിവസം കൂടി കഴിയുന്നതോടെ വര്‍ഷത്തില്‍ ആകെ അനുവദിക്കാവുന്ന 45 ദിവസത്തെ പരോള്‍ പൂര്‍ത്തിയാകും.