ഒറ്റപ്പാലം നഗരസഭയില്‍ കയ്യാങ്കളി
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. പനമണ്ണയില്‍ പൊതുശ്മശാനം സ്ഥാപിക്കുന്നതിലുള്ള തര്‍ക്കമാണു കയ്യാങ്കളിയില്‍ കലാശിച്ചത്.
ശ്മശാനം സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചതായി വൈസ് ചെയര്‍മാന്‍ അറിയിച്ചു. ഇതിനെതിരെ യുഡിഎഫിലെ തന്നെ ഒരംഗമായ എസ്. ശെല്‍വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കൗണ്‍സില്‍ യോഗത്തില്‍ ആലോചിക്കാതെയാണു വൈസ് ചെയര്‍മാന്‍ തീരുമാനമെടുത്തതെന്ന് ഇദ്ദേഹം ആരോപിച്ചു. തുടര്‍ന്നു മറ്റു കൗണ്‍സിലര്‍മാര്‍ ഇത് ഏറ്റുപിടിക്കുകയായിരുന്നു.












Click it and Unblock the Notifications