ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ഉപാധികളോടെ അനുവദിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇതിനായി ഡോക്ടര്‍മാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തും. ഇപ്പോള്‍ നിസഹകരണ സമരം നടത്തുന്ന കെജിഎംഒഎ ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനാണ് ഉദ്ദേശിയ്ക്കുന്നത്.
സാധാരണക്കാര്‍ക്ക് വൈദ്യ സേവനം കിട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. .
സ്വകാര്യ പ്രാക്ടീസ് മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഇതിന് ഉതകുന്ന ഉപാധികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിയ്ക്കും. സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതോടെ കെഎച്ച്ആര്ഡബ്ള്യുഎസിന്റെ പേവാര്‍ഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകരുടെ ക്ഷാമം ഉണ്ട്. എന്നാല്‍ ചില ജില്ലകളില്‍ ആവശ്യത്തില്‍ കൂടുതലുമുണ്ട്. ഈ പ്രശ്നം പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കും.
വിവിധ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് സീറ്റുകള്‍ കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നൂറു സീറ്റു വീതം കൂട്ടും. ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളെ സംബന്ധിച്ചു മെഡിക്കല്‍ കൌണ്‍സില്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കും. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നു മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളജുകളില്‍ സ്ഥാപിച്ചിരിക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ചു നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിയ്ക്കുന്നതായും മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications