കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ഉപാധികളോടെ അനുവദിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇതിനായി ഡോക്ടര്‍മാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തും. ഇപ്പോള്‍ നിസഹകരണ സമരം നടത്തുന്ന കെജിഎംഒഎ ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനാണ് ഉദ്ദേശിയ്ക്കുന്നത്.

സാധാരണക്കാര്‍ക്ക് വൈദ്യ സേവനം കിട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. .

സ്വകാര്യ പ്രാക്ടീസ് മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഇതിന് ഉതകുന്ന ഉപാധികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിയ്ക്കും. സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതോടെ കെഎച്ച്ആര്‍ഡബ്ള്യുഎസിന്റെ പേവാര്‍ഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകരുടെ ക്ഷാമം ഉണ്ട്. എന്നാല്‍ ചില ജില്ലകളില്‍ ആവശ്യത്തില്‍ കൂടുതലുമുണ്ട്. ഈ പ്രശ്നം പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കും.

വിവിധ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് സീറ്റുകള്‍ കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നൂറു സീറ്റു വീതം കൂട്ടും. ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളെ സംബന്ധിച്ചു മെഡിക്കല്‍ കൌണ്‍സില്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കും. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നു മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളജുകളില്‍ സ്ഥാപിച്ചിരിക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ചു നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിയ്ക്കുന്നതായും മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

English summary

 Congress-led UDF government in Kerala may soon allow doctors in government medical colleges to practise privately, an option banned by the previous LDF regime. The government will hold discussions with all concerned parties and take a decision on allowing private practice of doctors of medical colleges, with some pre-conditions, said Health Minister Adoor Prakash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X