തുട്ട് കിട്ടുന്ന വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടിക്ക്

തദ്ദേശസ്വയംഭരണ വകുപ്പ് മൂന്നായി വിഭജിച്ചത് അഴിമതിക്ക് വഴിവെയ്ക്കും. ഒരു മന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഇപ്പോള്‍ മൂന്നായി വിഭജിച്ചത്. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സംവിധാനം ഇതോടെ താറുമാറായി. ജനങ്ങള്‍ക്ക് അസൗകര്യവും നടപടികളില്‍ കാലതാമസവും വരുത്തുന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ വകുപ്പ് വിഭജനമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ വകുപ്പ് വിഭജനവും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനരാരംഭിക്കുന്നതിനുള്ള തീരുമാനവും ഭരണക്കാര്‍ക്ക് അഴിമതി നടത്തുന്നതിനും പണം കൈപ്പറ്റുന്നതിനുമായി ഒരുക്കിയ സംവിധാനമാണ്. വകുപ്പ് വിഭജനകാര്യത്തില്‍ മന്ത്രി മുനീര്‍ തന്നെ പരാതിപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications