ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്ത് കനാലിലെറിഞ്ഞു
യമുനാനഗര്‍(ഹരിയാന): ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം കനാലിലെറിഞ്ഞുവെന്ന് യുവതിയുടെ പരാതി. കെയ്താല്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബന്ധുക്കളായ നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടു പോയെന്നും ബലാത്സംഗത്തിന് ഇരയാക്കിയെന്നും യുവതി ആരോപിയ്ക്കുന്നു.
പീഡിപ്പിച്ചതിന് ശേഷം കൊല്ലുകയെന്ന ഉദ്ദേശത്തോടെ കനാലിലും എറിഞ്ഞു. ഇവിടെ നിന്നും നീന്തി രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ തനിയ്‌ക്കെതിരെ തിരഞ്ഞതെന്നും യുവതിയുടെ പരാതിയലുണ്ട്. മാനസിക ആരോഗ്യമില്ലാത്ത ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായിരുന്നു ബന്ധുക്കളുടെ ശ്രമം.
ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ യുവതിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications