കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞേക്കും

നിലവിലുള്ള സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് ജനറല്‍ സെക്രട്ടറിയാകുമെന്നാണ് സൂചന. ഒരാള്‍ക്ക് ഒരു പദവി എന്ന നിബന്ധന നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടി സ്ഥാനമൊഴിയുന്നത്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളായ ഡോ. എം.കെ. മുനീര്‍, കെ.എന്‍.എ. ഖാദര്‍, ടി.എ. അഹമ്മദ് കബീര്‍ എന്നിവര്‍ ഭാരവാഹിത്വങ്ങള്‍ ഒഴിയേണ്ടിവരും.
ഈ ഒഴിവിലേക്ക് കെ.കുട്ടി അഹമ്മദ് കുട്ടി, പി.കെ.കെ. ബാവ, ഐ.എന്‍.എല്‍ വിട്ടെത്തിയ പി.എം.എ. സലാം എന്നിവര്‍ ഭാരവാഹികളാകുമെന്നാണ് സൂചന.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പേരാണ് ഇതുവരെ ഉയര്‍ന്നിരുന്നത്. എന്നാല്‍, മന്ത്രിസഭാ വകുപ്പ് വിഭജനത്തിലുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് അഭിപ്രായം പറഞ്ഞതോടെ ബഷീര്‍ കുഞ്ഞാലിക്കുട്ടിക്ക് അനഭിമതനാവുകയായിരുന്നു.
ഇതോടെയാണ് കാര്യങ്ങള്‍ മജീദിന് അനുകൂലമായി തിരിഞ്ഞത്.












Click it and Unblock the Notifications