കാലവര്‍ഷമെത്തി; ഇനി മഴയുടെ നാളുകള്‍

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കേരളത്തില്‍ കാലവര്‍ഷക്കാലം. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മഴയാണ് കാലവര്‍ഷത്തില്‍ ലഭിക്കുന്നത്. 204 സെന്റീമീറ്റര്‍ മഴയാണ് ഈ സമയത്ത് ലഭിക്കേണ്ടത്. സംസ്ഥാനത്ത് ഇക്കുറി ലഭിച്ച വേനല്‍മഴയുടെ അളവ് വളരെ കുറവായിരുന്നു.
ഈ മാസം അനുഭവപ്പെട്ട വര്‍ധിച്ച ചൂടിനു കാരണം ഇതായിരുന്നു. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 20 വരെ സംസ്ഥാനത്ത് 262 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 222 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇക്കുറി ലഭിച്ചത്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയിലാണ് കൂടുതല്‍ മഴ ലഭിക്കേണ്ടിയിരുന്നത്. ഇക്കുറി അതും ഉണ്ടായില്ല.












Click it and Unblock the Notifications