പെണ്‍വാണിഭം ഇല്ലാതാക്കും: മുനീര്‍

പെണ്‍വാണിഭക്കേസ് അട്ടിമറിക്കപ്പെടുമെന്ന ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ആ വാദമുയര്‍ത്തുന്നവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം പറഞ്ഞുകൊണ്ടേയിരുന്ന കിളിരൂര്‍ അടക്കമുള്ള കേസുകള്‍ക്ക് പരിഹാരമുണ്ടാകേണ്ടതായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആരോപണവിധേയനായ പിസി ഐപ്പിനെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലാക്കിയ നടപടി ധാര്‍മികമായി ശരിയാണോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് പ്രതികരിക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു മുനീറിന്റെ മറുപടി.
വകുപ്പുവിഭജനത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് താന്‍ പരാതി പറഞ്ഞിട്ടില്ല. മൂന്ന് വകുപ്പുകളും സമന്വയിപ്പിച്ചുകൊണ്ടുപോകുന്നതിന് തന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് ചെയ്തതെന്നും മുനീര്‍ വ്യക്തമാക്കി.












Click it and Unblock the Notifications