ഐപ്പിനെ നിയമിച്ചത് ഐസ്‌ക്രീം അട്ടിമറിക്കാന്‍:വിഎസ്

അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി പി.സി. ഐപ്പിനെ നിയമിച്ചത് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനാണ്. കൊച്ചിയില്‍ ജുഡീഷ്യറിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന മാധ്യമസെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അച്യുതാനന്ദന്‍ ഐപ്പിന്റെ നിയമനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
കേസില്‍ ഉള്‍പ്പെട്ട കഥാനായകന്‍ ഇപ്പോള്‍ മന്ത്രിയാണ്. 20 വര്‍ഷത്തോളം നടത്തിയ നിയമയുദ്ധമാണ് ഇടമലയാര്‍ കേസില്‍ വിധിയുണ്ടാകാന്‍ കാരണം. എന്നിട്ടും തന്നെ പ്രതികാരദാഹിയായാണ് ചിത്രീകരിക്കുന്നതെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications