ജയില്‍ ഡോക്ടറെ തടവുകാര്‍ അടിച്ചുകൊന്നു
പട്ന: ബീഹാറില്‍ തടവുകാര്‍ ജയില്‍ ഡോക്ടറെ അടിച്ചുകൊന്നു. ഗോപാല്‍ഗഞ്ച് ജില്ലാ ജയിലിലെ ഡോക്ടറായിരുന്ന ബുദ്ധേവ് സിങാണ് തടവുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്.
തട്ടികൊണ്ടുപോകല്‍ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന രാജന്‍ യാദവ് എന്ന തടവുകാരനെ മറ്റൊരു ജയിലിലേക്ക് മാറ്റാതിരിക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് തടവുകാര്‍ സംഘം ചേര്‍ന്ന് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
ഞായറാഴ്ച പതിവ് പരിശോധനയ്ക്ക് ജയിലെത്തിയപ്പോഴായിരുന്നു ആക്രമണം. ദേസമാസകലം അടിയേറ്റ ഭുദേവിനെ പട്‌ന മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
രാജന്‍ യാദവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications