Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ലാറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: ഫ്ലാറ്റ് വില്പനയുടെ പേരില്‍ കോടികണക്കിന് രൂപ തട്ടിയെടുത്ത ആപ്പിള്‍ എ ഡെ പ്രോപ്പര്‍ട്ടീസ് ഉടമകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ബാങ്കുകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇനി ഈ അക്കൗണ്ടുകളില്‍ നിന്ന് യാതൊരു ഇടപാടുകളും നടത്താനാവില്ല.

ആപ്പിള്‍ എ ഡെ പ്രോപ്പര്‍ട്ടീസിന്റെ വെബ് സൈറ്റില്‍ ഇപ്പോള്‍ (മേയ് 30) കമ്പനിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തനങ്ങളെക്കുരിച്ചോ യാതൊരു വിവരവും ഇല്ല. പകരം ഇതില്‍ പരസ്യ വിവരങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ പരസ്യങ്ങള്‍ ആപ്പിള്‍ എ ഡെ പ്രോപ്പര്‍ട്ടീസിന്റേത് അല്ല താനും. സാജു കടവിലാന്റെ പേരിലാണ് ഈ സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

മാനേജിങ് ഡയറക്ടര്‍ സാജു കടവിലാന്‍, ഡയറക്ടര്‍ രാജീവ് ചെറുവാര എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇവര്‍ എറണാകുളത്തിന് പുറത്തും ഭൂമി വാങ്ങിയതായി പൊലീസിന് അറിവ് ലഭിച്ചിട്ടുണ്ട്.

ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇരുവരും ഒരു ഹോട്ടലില്‍ ഉണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഹോട്ടല്‍ പരിശോധിച്ചു. എന്നാല്‍ ഇവരെ കണ്ടെത്താനായില്ല.

അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസിലെ അന്വേഷണ സംഘത്തെ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കേസ് അന്വേഷിയ്ക്കുന്നത്.

എറണാകുളം ജില്ലയിലെ തമ്മനം, നെടുമ്പാശ്ശേരി, അരൂര്‍, കാക്കനാട്, വാഴക്കാല, മറ്റൂര്‍, പാടിവട്ടം, പാലാരിവട്ടം എന്നീ സ്ഥലങ്ങളില്‍ പണിയുന്ന പല പദ്ധതികള്‍ക്കും എതിരെയാണ് പൊലീസിന് പരാതികള്‍ പൊലീസിന് കിട്ടിയിട്ടുള്ളത്. ഇപ്പോള്‍ ആകെ 67 പരാതികളാണ് കിട്ടിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+