വിഎസിനെ പിന്തുടര്‍ന്ന 4 പേര്‍ അറസ്റ്റില്‍
ആലപ്പുഴ: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ കാറില്‍ അതിവേഗം പിന്തുടര്‍ന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്ന കൊല്ലം ജില്ലയില്‍ ത്രിക്കടവൂര്‍ ചേരിയില്‍ കൈലാസമന്ദിരത്തില്‍ രാജേഷ് (33), സുനില്‍കുമാര്‍ (36), വെസ്റ്റ് രാധാകൃഷ്ണന്‍ (38), മുണ്ടയ്ക്കല്‍ പാറയില്‍ വിമല്‍ദാസ് (47) എന്നിവരെയാണ് ഞായറാഴ്ച വൈകുന്നേരം ആറരയോടെ കോണ്‍വന്റ് സ്‌ക്വയറിനു സമീപം സൌത്ത് എസ്‌ഐ കെ. വിജയനും സംഘവും അറസ്റ്റുചെയ്തത്.
മദ്യലഹരിയിലാണ് ഇവര്‍ പ്രതിപക്ഷനേതാവിന്റെ കാറിനെ പിന്തുടര്‍ന്നതെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച സിപിഎം കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തതിനുശേഷം മടങ്ങുകയായിരുന്നു വിഎസ്.
അപകടകരമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്െടന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications