കോടതി വിധി ശുംഭത്തരം തന്നെ: ജയരാജന്

കേസില്‍ തനിക്കെതിരെ ഹൈക്കോടതി കുറ്റപത്രം നല്‍കാന്‍ ഉത്തരവിട്ടെങ്കിലും ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
കേസില്‍ എനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. മാധ്യമങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ സിഡി കാണാന്‍ എന്നെ അനുവദിച്ചില്ല. വിധിന്യായത്തിലെ ശുംഭത്തരം ചൂണ്ടിക്കാട്ടു മാത്രമാണ് താന്‍ ചെയ്തതെന്നും കോടതിയലക്ഷ്യമല്ല ക്രിയാത്മക വിമര്‍ശനമാണ് നടത്തിയതെന്നും ജയരാജന്‍ ചാനലുകളിലൂടെ പ്രതികരിച്ചു.
കോടതിയലക്ഷ്യക്കേസില്‍ ജയരാജന് ജൂണ്‍ എട്ടിന് കുറ്റപത്രം നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications