പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെതിരെ വി.എസ്.അച്യുതാനന്ദന്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന കേസ് പരിഗണിക്കുന്നത് ജൂണ്‍ 18ലേക്ക് മാറ്റിവച്ചു. പാലക്കാട് ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണു തീരുമാനം.ഏപ്രില്‍ അഞ്ചിനു തെരഞ്ഞെടുപ്പു പ്രാചരണത്തിനിടെ മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ലതികാ സുഭാഷിനെതിരെ വിഎസ് വിവാദ പരാമര്‍ശം നടത്തിയത്. ഇതു സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു ലതിക നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.