കോണ്‍ എസിന്റെ പിറന്നാളിന് മമ്മൂട്ടി

കടന്നപ്പള്ളിയ്‌ക്കൊപ്പം പരിപാടി നടക്കുന്ന ഹാളിലെത്തിയ മമ്മൂട്ടിയെ വന്‍കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. തിരക്കുകള്‍ക്കിടെ മമ്മൂട്ടി പങ്കെടുത്തതില്‍ നന്ദിയര്‍പ്പിച്ചുകൊണ്ട് കടന്നപ്പള്ളി ലഘുപ്രസംഗം നടത്തി. താരവുമായി നല്ല സുഹൃദ്ബന്ധമാണെന്നും തങ്ങള്‍ പരസ്പരം ചേട്ടാ എന്നാണ് വിളിയ്ക്കാറുള്ളതെന്നും കടന്നപ്പള്ളി ഇതിനിടെ വെളിപ്പെടുത്തി.
പിറന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച് കേക്ക് മുറിച്ച് കടന്നപ്പള്ളിയ്ക്ക് നല്‍കിയ മമ്മൂട്ടി ക്ഷണത്തിന് നന്ദി പറഞ്ഞതിന് ശേഷം പ്രസംഗത്തിനൊന്നും മുതിരാതെ ആശംസകള്‍ നേര്‍ന്ന് വിടവാങ്ങുകയും ചെയ്തു.
പിറന്നാളാഘോഷം ഗംഭീരമായെങ്കിലും കോണ്‍ഗ്രസ് എസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാന വൈസ്പ്രസിഡന്റ് പിഎം ജോയിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോഴിക്കോട്ട് യോഗം ചേര്‍ന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന നീക്കിയെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം തന്നെയായിരുന്നു. രണ്ട് മാസത്തിനിടെ പാര്‍ട്ടിയിലെ രണ്ടാം പിളര്‍പ്പാണിത്. നേരത്തെ എന്‍വി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസില്‍ ചേക്കേറിയിരുന്നു.












Click it and Unblock the Notifications