കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ എസിന്റെ പിറന്നാളിന് മമ്മൂട്ടി

  • By Ajith Babu
Google Oneindia Malayalam News

Mammootty
കൊച്ചി കോണ്‍ഗ്രസ് എസ് പിളര്‍പ്പില്‍ നിന്നും പിളര്‍പ്പിലേക്ക് നീങ്ങുകയാണെങ്കിലും പാര്‍ട്ടിയുടെ പിറന്നാള്‍ ദിനാഘോഷത്തിന്റെ താരപ്പൊലിമയ്ക്ക് യാതൊരു കുറവുമില്ല. ഞായറാഴ്ച കൊച്ചിയില്‍ പാര്‍ട്ടി പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത നടന്‍ മമ്മൂട്ടി പരിപാടി സൂപ്പര്‍ഹിറ്റ് തന്നെയാക്കി.

കടന്നപ്പള്ളിയ്‌ക്കൊപ്പം പരിപാടി നടക്കുന്ന ഹാളിലെത്തിയ മമ്മൂട്ടിയെ വന്‍കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. തിരക്കുകള്‍ക്കിടെ മമ്മൂട്ടി പങ്കെടുത്തതില്‍ നന്ദിയര്‍പ്പിച്ചുകൊണ്ട് കടന്നപ്പള്ളി ലഘുപ്രസംഗം നടത്തി. താരവുമായി നല്ല സുഹൃദ്ബന്ധമാണെന്നും തങ്ങള്‍ പരസ്പരം ചേട്ടാ എന്നാണ് വിളിയ്ക്കാറുള്ളതെന്നും കടന്നപ്പള്ളി ഇതിനിടെ വെളിപ്പെടുത്തി.

പിറന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച് കേക്ക് മുറിച്ച് കടന്നപ്പള്ളിയ്ക്ക് നല്‍കിയ മമ്മൂട്ടി ക്ഷണത്തിന് നന്ദി പറഞ്ഞതിന് ശേഷം പ്രസംഗത്തിനൊന്നും മുതിരാതെ ആശംസകള്‍ നേര്‍ന്ന് വിടവാങ്ങുകയും ചെയ്തു.

പിറന്നാളാഘോഷം ഗംഭീരമായെങ്കിലും കോണ്‍ഗ്രസ് എസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാന വൈസ്പ്രസിഡന്റ് പിഎം ജോയിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോഴിക്കോട്ട് യോഗം ചേര്‍ന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന നീക്കിയെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം തന്നെയായിരുന്നു. രണ്ട് മാസത്തിനിടെ പാര്‍ട്ടിയിലെ രണ്ടാം പിളര്‍പ്പാണിത്. നേരത്തെ എന്‍വി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസില്‍ ചേക്കേറിയിരുന്നു.

English summary
The news of superstar Mammootty attending the ‘Founding Day’ of Congress (S) increased the anxiety of the party workers who waited patiently to have a glimpse of the superstar here on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X