സ്പീക്കര്‍ കാര്‍ത്തിയേകന്‍? തര്‍ക്കം തുടരുന്നു

യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിന് മുന്നോടിയായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ കക്ഷി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് സ്പീക്കര്‍ പദവിയുടെ കാര്യത്തില്‍ ധാരണയിലെത്തിയത്. ജി കാര്‍ത്തികേയനായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും.
അഞ്ചാമതൊരു മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണെങ്കിലും 20 അംഗ മന്ത്രിസഭ എന്ന തീരുമാനത്തില്‍ നിന്നും മാറേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സ്പീക്കര്‍ പദവി ഏറ്റെടുത്ത് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം ലീഗിനും എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ മുന്നോട്ട് വെച്ചത്.
അതേ സമയം ലീഗിന് ഒരു മന്ത്രിസ്ഥാനംകൂടി നല്‍കിയാല്‍ തങ്ങള്‍ക്കും ഒരു മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. ഇത്തരം ഒരു സാഹചര്യം അംഗീകരിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ മന്ത്രിസഭയില്‍ 12 ആകും. ഇതിലേക്ക് ചുവടുവെക്കാനാകാത്ത നിലയിലാണ് കോണ്‍ഗ്രസ്.
അതേ സമയം പാര്‍ലമെന്ററി കാര്യ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ പദവികളില്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ സമവായമുണ്ടായില്ല.












Click it and Unblock the Notifications