കുഞ്ഞാലി നോക്കിയാല്‍ ചാണ്ടി ഇരിക്കുന്നിടം നനയും

നിയമസഭ ചേരുന്നവേളയില്‍ മുഖ്യമന്ത്രി മൂത്രമൊഴിക്കാന്‍ പുറത്തുപോയാല്‍ പകുതിവഴിയാക്കി തിരിച്ചുപോരേണ്ട അവസ്ഥയാണ്.
അത്രയേറെ കരുതലോടെയാണ് കേരളജനത യുഡിഎഫിനെ വെച്ചുകെട്ടിയിരിക്കുന്നത്. യുഡിഎഫ് മന്ത്രിമാര്‍ക്ക് നല്‍കിയ വകുപ്പുകളില്‍ ഓരോന്നിലും കൈയേറ്റം നടക്കുകയാണ്.
വകുപ്പുകളില്‍ കൈയേറ്റം നടക്കുന്നെന്ന് മന്ത്രി മുനീര്‍ പരാതി പറഞ്ഞിട്ടും കുഞ്ഞാലിക്കുട്ടിയെ ഭയന്ന് ഉമ്മന്‍ചാണ്ടി ഒരു തീരുമാനവുമെടുത്തില്ല. നാലു തുട്ടുകിട്ടുന്ന വകുപ്പ് കുഞ്ഞാലിക്കുട്ടി കൈക്കലാക്കി. ഒരുരൂപ പോലും മുനീര്‍ കൊണ്ടുപോകരുതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മനസ്സിലിരുപ്പ്.
ചില കോണ്‍ഗ്രസ് പ്രമാണിമാരുടെ പെട്ടി തൂക്കി നടക്കുന്നവര്‍ക്കുപോലും മന്ത്രിസ്ഥാനം നല്‍കിയെന്ന വി.ഡി സതീശന്റെ വിമര്‍ശനം ശരിയാണ്. മുന്‍ മന്ത്രി തേറമ്പില്‍ രാമകൃഷ്ണനും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരിക്കുകയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications