Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടിയുടെ പ്രതാപം ബാംഗ്ലൂരിനെ വിട്ടകലുന്നു?

Infosys
ബാംഗ്ലൂര്‍: പൂന്തോട്ട നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാംഗ്ലൂര്‍ നഗരം ഇപ്പോള്‍ ലോകമൊട്ടുക്കും അറിയപ്പെടുന്നത് ഇന്ത്യയുടെ വിവരസാങ്കേതിക വിദ്യാതലസ്ഥാനമെന്നാണ്. എന്നാല്‍ ഈ വിശേഷണം ബാംഗ്ലൂരിന് പതിയെ നഷ്ടപ്പെടാന്‍ പോവുകയാണ്.

ഐടി വികസനത്തിന്റെ പാതയില്‍ നേടിയെടുത്ത പൊലിമയും പെരുമയുമെല്ലാം നാടുകടക്കാന്‍ പോവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അസോസിയേറ്രഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോച്ചം) നടത്തിയ ഒരു സര്‍വ്വേയിലാണ് ബാംഗ്ലൂരിന് ഐടി ഹബ് എന്ന പേര് നഷ്ടമാകാന്‍ പോവുകയാണെന്ന് വ്യക്തമായിരിക്കുന്നത്.

ഇനി ഈ പെരുമയിലേയ്ക്ക് ഉയരാന്‍ പോകുന്നത് നോയ്ഡയും ഗുഡ്ഗാവുമാണെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. പല വമ്പന്‍ ഐടി കമ്പനികളും ഇവിടേയ്ക്ക് കണ്ണുവച്ചുകൊണ്ടിരിക്കുകയാണത്രേ. പുതിയ കമ്പനികള്‍ക്ക് പലതിനും താല്‍പര്യം ഈ രണ്ടു സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങാനാണ്. ഐടി കമ്പനികള്‍ക്കൊപ്പം തന്നെ ബിപിഒകള്‍ നോളജ് പ്രൊസസ്സ് ഔട്ട് സോഴ്‌സിങ്(കെപിഒ) സ്ഥാപനങ്ങള്‍ തുടങ്ങി ഐടി അനുബന്ധ മേഖകളിലെല്ലാം നോയ്ഡയും ഗുഡ്ഗാവും വന്‍ വളര്‍ച്ചനേടുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്.

അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലുള്ള മെച്ചമായ അവസ്ഥയും വ്യാവസായിക സൗഹൃദാന്തരീക്ഷവുമാണത്രേ കമ്പനികളെ ഇവിടേയ്ക്ക് ആകര്‍ഷിയ്ക്കുന്നത്. ബാംഗ്ലൂരിനെ വച്ച് നോക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ഈ സ്ഥലങ്ങള്‍ ഏറെ മുന്നിലാണെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് അസോച്ചം സെക്രട്ടറി ജനറല്‍ ഡിഎസ് റാവത്ത് പറയുന്നു.

ഐടി രംഗത്തെ സ്‌ഫോടനാത്മകമായ വളര്‍ച്ച ബാംഗ്ലൂരില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഊര്‍ജ്ജം, ജലവിതരം, ഗതാഗത സൗകര്യങ്ങള്‍ എന്നിവയില്‍ നാള്‍ക്കുനാള്‍ ബാംഗ്ലൂര്‍ നഗരം പിന്നോട്ടുപോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ സര്‍വ്വേയുടെ ഭാഗമായി ഇന്ത്യന്‍ കമ്പനികളുടെയും ആഗോളതലത്തിലുള്ള മുന്‍നിര ഐടി കമ്പനികളുടെയും മേധാവികളില്‍ നിന്നും അസോച്ചം അഭിപ്രായം ശേഖരിച്ചിട്ടുണ്ട്. ഏത് നഗരത്തിലാണ് സ്ഥാപനം നടത്താന്‍ കൂടുതല്‍ താല്‍പര്യമെന്ന രീതിയിലാണ് സര്‍വ്വേയില്‍ അഭിപ്രായം ശേഖരിച്ചത്.

പങ്കെടുത്തവരില്‍ 30ശതമാനം പേരും ഗുഡ്ഗാവിലും 25 ശതമാനം പേര്‍ നോയ്ഡയിലും സ്ഥാപനം തുടങ്ങാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ 20ശതമാനം പേര്‍ ചണ്ഡിഗഡിലും 15ശതമാനം പേരില്‍ പുനെയിലും 10ശതമാനം പേരില്‍ ഹൈദരാബാദിലും സ്ഥാപനം നടത്താന്‍ ആഗ്രഹമുണ്ടെന്നാണ് പ്രതികരിച്ചത്.

നാഗരിക സംസ്‌കാരം, അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം നേടിയ ജോലിക്കാരുടെ ലഭ്യത, ദില്ലിയുമായി അടുത്ത് കിടക്കുന്ന പ്രദേശം തുടങ്ങിയ ഘടകങ്ങളാണ് ഗുഡ്ഗാവിന് ഇക്കാര്യത്തില്‍ തുണയാകുന്നതെന്ന് അസോച്ചം അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+