10000 രൂപയ്ക്ക് നിങ്ങള്‍ക്കും ടാബ്ലറ്റ് വാങ്ങാം

25000 രൂപ മുതല്‍ ആരംഭിയ്ക്കുന്ന ടാബ്ലറ്റ് വിപണിയില്‍ 10000 രൂപയുടെ വെടിക്കെട്ട് 3ജി ടാബ്ലറ്റ് പുറത്തിറക്കിയാണ് ജി5 വിപണിയില്‍ ചുവടുപ്പിറയ്ക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിലും ഗാഡ്ജറ്റ് പുറത്തിറക്കി എല്ലാത്തരം ഉപയോക്താക്കളെയും തൃപ്തിപ്പെടുത്താനാണ് ജി5 ശ്രമിയ്ക്കുന്നത്.
ജൂണ്‍ അവസാനവാരത്തോടെ ടാബ്ലറ്റ് പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. 10,000 രൂപയില്‍ താഴെയാണിതിന്റെ വില. ഏഴിഞ്ചിലും പത്തിഞ്ചിലുമുളള രണ്ട് ആന്‍ഡ്രോയിഡുകളാണ് പുറത്തിറക്കുന്നത്. വിന്‍ഡോസ് മോഡല്‍ 10 ഇഞ്ചായിരിക്കും. 3ജിക്കൊപ്പം വൈഫൈ സംവിധാനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ നേരത്തെ സാന്നിധ്യമുറപ്പിച്ച ജി5 ബിസിനസ്സ് വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മൊബൈലുകളുടെ വാറന്റി 365 ദിവസത്തില്‍ നിന്ന് 500 ദിവസമായി വര്‍ദ്ധിപ്പിയ്ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മിക്ക മൊബൈല്‍ കമ്പനികളും ഒരു വര്‍ഷത്തേക്കാണ് വാറന്റി നല്‍കുന്നത്. ഇന്ത്യയില്‍ മൊബൈല്‍ നിര്‍മാണ യൂണിറ്റ് ആരംഭിയ്ക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
അടുത്തിടെ പിസി നിര്‍മാതാക്കളായ ആപ്പിള്‍ പുറത്തിറക്കിയ വൈഫൈ സംവിധാനമുളള ഐപാഡ് 2 (16 ജിബി) 29,500 ആണ് വില. വൈഫൈയും 3ജിയുമുളള 16 ജിബി മോഡലിന് 36,900 രൂപയും. ഇതുവെച്ചു നോക്കുമ്പോള്‍ ജി5 ടാബ് ലറ്റ് ഇന്ത്യയില്‍ ഹിറ്റാവുമെന്ന് തന്നെ കരുതാം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications