കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10000 രൂപയ്ക്ക് നിങ്ങള്‍ക്കും ടാബ്‌ലറ്റ് വാങ്ങാം

  • By Ajith Babu
Google Oneindia Malayalam News

G'Five to launch tablet PCs below Rs 10,000 in India
മുംബൈ: ഐപാഡും സാംസങ്ങും അടക്കിവാഴുന്ന ഇന്ത്യന്‍ ടാബ്‌ലറ്റ് പിസി വിപണിയിലേക്ക് ചൈനീസ് കമ്പനിയായ ജി5 എത്തുന്നു.

25000 രൂപ മുതല്‍ ആരംഭിയ്ക്കുന്ന ടാബ്‌ലറ്റ് വിപണിയില്‍ 10000 രൂപയുടെ വെടിക്കെട്ട് 3ജി ടാബ്‌ലറ്റ് പുറത്തിറക്കിയാണ് ജി5 വിപണിയില്‍ ചുവടുപ്പിറയ്ക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിലും ഗാഡ്ജറ്റ് പുറത്തിറക്കി എല്ലാത്തരം ഉപയോക്താക്കളെയും തൃപ്തിപ്പെടുത്താനാണ് ജി5 ശ്രമിയ്ക്കുന്നത്.

ജൂണ്‍ അവസാനവാരത്തോടെ ടാബ്‌ലറ്റ് പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. 10,000 രൂപയില്‍ താഴെയാണിതിന്റെ വില. ഏഴിഞ്ചിലും പത്തിഞ്ചിലുമുളള രണ്ട് ആന്‍ഡ്രോയിഡുകളാണ് പുറത്തിറക്കുന്നത്. വിന്‍ഡോസ് മോഡല്‍ 10 ഇഞ്ചായിരിക്കും. 3ജിക്കൊപ്പം വൈഫൈ സംവിധാനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ നേരത്തെ സാന്നിധ്യമുറപ്പിച്ച ജി5 ബിസിനസ്സ് വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മൊബൈലുകളുടെ വാറന്റി 365 ദിവസത്തില്‍ നിന്ന് 500 ദിവസമായി വര്‍ദ്ധിപ്പിയ്ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മിക്ക മൊബൈല്‍ കമ്പനികളും ഒരു വര്‍ഷത്തേക്കാണ് വാറന്റി നല്‍കുന്നത്. ഇന്ത്യയില്‍ മൊബൈല്‍ നിര്‍മാണ യൂണിറ്റ് ആരംഭിയ്ക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

അടുത്തിടെ പിസി നിര്‍മാതാക്കളായ ആപ്പിള്‍ പുറത്തിറക്കിയ വൈഫൈ സംവിധാനമുളള ഐപാഡ് 2 (16 ജിബി) 29,500 ആണ് വില. വൈഫൈയും 3ജിയുമുളള 16 ജിബി മോഡലിന് 36,900 രൂപയും. ഇതുവെച്ചു നോക്കുമ്പോള്‍ ജി5 ടാബ് ലറ്റ് ഇന്ത്യയില്‍ ഹിറ്റാവുമെന്ന് തന്നെ കരുതാം.

English summary
Chinese company G'Five today said that it will launch Google's Android and Microsoft's Windows software based tablet computers below the price range of Rs 10,000 by end of June 2011
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X