ലാഭം കൂട്ടാന്‍ പെട്രോള്‍ വില കൂട്ടുന്നു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് 1.35 രൂപയായിരിക്കും ഉയര്‍ത്തുകയെന്ന് കമ്പനി അറിയിച്ചു. ആഗോള വിപണിയിലെ വിലക്കു താഴെ പെട്രോള്‍ വില്‍ക്കുന്നത് വഴി നേരിടുന്ന നഷ്ടം നികത്തുകയാണ് ലക്ഷ്യമെന്നാണ് കമ്പനി പറയുന്നത്.
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റാദായം 27 ശതമാനം കുറഞ്ഞ സാഹചര്യത്തിലാണ് കമ്പനി പുതിയ നീക്കം നടത്തുന്നത്. നാലാം പാദത്തിലെ അറ്റാദായം 30 ശതമാനം കുറഞ്ഞ് 3,905.16 കോടി രൂപയിലുമെത്തിയിരുന്നു.












Click it and Unblock the Notifications