മകളെ കൊന്ന പിതാവിന് ജീവപര്യന്തം
ദില്ലി: അന്യജാതിയില്‍പ്പെട്ട യുവാവുമായി ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ്. ദുരഭിമാനക്കൊല തടയുക, മിശ്രജാതി വിവാഹത്തിനെതിരായ സമൂഹത്തിന്റെ സമീപനം മാറ്റുക എന്നിവ ലക്ഷ്യമിട്ടാണ് ദില്ലി കോടതി ഉത്തരവ്. കിഴക്കന്‍ ദില്ലി കഡ്കഡൂമ നിവാസി ഓംകാറിനെയാണു ശിക്ഷിച്ചത്.
ഒരാളുടെ ജീവനെടുത്തു സംരക്ഷിക്കേണ്ടതാണോ അഭിമാനമെന്നു സമൂഹം ചര്‍ച്ച ചെയ്യണമന്നു സെഷന്‍സ് ജഡ്ജി സഞ്ജയ് ശര്‍മ നിര്‍ദേശിച്ചു. മുതിര്‍ന്നവരുടെ താല്‍പര്യങ്ങള്‍ യുവ തലമുറയില്‍ അടിച്ചേല്‍പിക്കുന്നതിനു പകരം അവരുടെ വികാരങ്ങള്‍ മനസ്സിലാക്കി ആദരിക്കുകയാണ് വേണ്ടതെന്നും ശിക്ഷ പ്രഖ്യാപിച്ചു കൊണ്ട് കോടതി പറഞ്ഞു.
സന്ദീപ് എന്ന യുവാവിനൊപ്പം ഒളിച്ചോടിയതിന് 2009 മാര്‍ച്ചിലാണ് ഓംകാര്‍ മകളെ കൊലപ്പെടുത്തിയത്. ഒളിച്ചോടിപ്പോയ മകളെ തേടിച്ചെന്ന ഇയാള്‍ വിവാഹത്തിന് സമ്മതമാണെന്നും തങ്ങള്‍ നടത്തിത്തരാമെന്നും തെറ്റിദ്ധരിപ്പിച്ച് വിളിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications