കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരിലെ ബാറുകളില്‍ കറുത്തവര്‍ക്ക് വിലക്ക്

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: നഗരത്തിലെ ബാറുകളില്‍ കറുത്തവംശക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബാറുകളില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

മയക്കുമരുന്ന് കടത്തുകേസുകളിലും മറ്റു തട്ടുപ്പുകളിലും ആഫ്രിക്കന്‍ വംശജര്‍ നിരന്തരം പിടിക്കപ്പെടുന്നതാണ് പബിലും ബാറിലുമൊക്കെ ഇവരെ വെറുക്കപ്പെട്ടവരാക്കിമാറ്റിയിരിക്കുന്നത്.

നൈജീരിയ, ഘാന, ടാന്‍സാനിയ മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ പ്രശ്‌നക്കാരാണെന്നാണ് പൊതുവെയുള്ള കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ ഇവരില്‍ നിന്നും അകലം സൂക്ഷിക്കുന്നതും പതിവാണ്.

സ്ത്രീകള്‍ക്കൊപ്പമല്ലാതെ വരുന്ന ആഫ്രിക്കക്കാരെ നയത്തില്‍ പറഞ്ഞുവിടുകയാണ് ബാര്‍ നടത്തിപ്പുകാര്‍ പൊതുവേ ചെയ്യാറുള്ളത്. റിസര്‍വേഷന്‍ ആവശ്യമുണ്ട് എന്നും മറ്റുമുള്ള കാരണങ്ങള്‍ പറഞ്ഞാണ് ഇവരെ മിക്കപ്പോഴും മടക്കിഅയയ്ക്കുന്നത്.

സുരക്ഷാ പ്രശ്‌നവും ബാറിലെ മറ്റ് ആളുകള്‍ക്ക് കറുത്ത വര്‍ഗക്കാര്‍ ശല്യമാകുന്നു എന്നതും കണക്കിലെടുത്താണ് ഇത്തരം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നഗരത്തിലെ ഒരു പ്രമുഖ സ്‌പോര്‍ട്‌സ് ബാറിന്റെ മാനേജര്‍ പറയുന്നു. ഇതില്‍ വര്‍ണവിവേചനത്തിന്റെയോ വംശവെറിയുടേയോ പ്രശ്‌നമില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

നഗരത്തിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സ്‌പോര്‍ട്‌സ് ബാര്‍ കറുത്തവംശജരെ അകത്ത് പ്രവേശിപ്പിക്കാന്‍ ഒട്ടും തയ്യാറാവുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

English summary
Pubs and bars in Bangalore are denying entry to nationals from Tanzania, Cameroon, Nigeria, Ghana, and other African countries citing security reasons, as the common belief is that all ebony-skinned people are 'drug peddlers', 'scamsters' and 'trouble makers',
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X