ഹസാരെ മോഡല്‍ സമരത്തിന് രാംദേവും

വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം തിരികെ കൊണ്ടു വരാന്‍ വേണ്ട നടപടികളെടുത്തില്ലെങ്കില്‍ ജൂണ്‍ 4 മുതല്‍ നിരാഹാരം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഹസാരെയുടെ നിരാഹാര സമരത്തില്‍ കുലുങ്ങിയ യുപിഎ സര്‍ക്കാര്‍ രാംദേവിന്റെ പ്രഖ്യാപനത്തെ ഏറെ കരുതലോടെയാണ സമീപിയ്ക്കുന്നത്. നിരാഹാരസമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ രാംദേവിനെ പ്രേരിപ്പിയ്ക്കാനും സര്‍ക്കാര്‍ ശ്രമിയ്ക്കുന്നുണ്ട്.
കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്‍ കീഴില്‍ അന്വേഷണ ഡയറക്റ്ററേറ്റ് സ്ഥാപിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചത് ഇതിന്റെ ഭാഗമായാണ്. മൂന്നു ദിവസത്തിനിടെ മൂന്നാം തവണയാണു കേന്ദ്രം ഇത്തരം ഉറപ്പു നല്‍കുന്നത്.
ശനിയാഴ്ച ഉന്നത പാനലിനെ നിയോഗിക്കുമെന്നറിയിച്ച കേന്ദ്രം കള്ളപ്പണ വ്യാപന വ്യാപ്തി വിലയിരുത്താന്‍ സാമ്പത്തിക വിദഗ്ധരുടെ കമ്മിഷനെ നിയോഗിക്കുമെന്നു ഞായറാഴ്ച അറിയിച്ചിരുന്നു.












Click it and Unblock the Notifications